Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Express Trains

മ​ല​ബാ​ർ, മാ​വേ​ലി എ​ക്സ്പ്ര​സു​ക​ളി​ൽ അ​ധി​ക കോ​ച്ചു​ക​ൾ അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ

തി​രു​വ​ന​ന്ത​പു​രം: മ​ല​ബാ​ർ,മാ​വേ​ലി എ​ക്സ്പ്ര​സു​ക​ളി​ല​ട​ക്കം അ​ധി​ക കോ​ച്ചു​ക​ൾ അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ. മാ​വേ​ലി എ​ക്സ്പ്ര​സി​ലും മ​ല​ബാ​ർ എ​ക്സ്പ്ര​സി​ലും ഓ​രോ സ്ലീ​പ്പ​ർ ക്ലാ​സ് കോ​ച്ചു​ക​ളാ​ണ് സ്ഥി​ര​മാ​യി അ​നു​വ​ദി​ച്ച​ത്.

മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ മാ​വേ​ലി എ​ക്സ്പ്ര​സ്(16603) സെ​പ്റ്റം​ബ​ർ 30 മു​ത​ൽ അ​ധി​ക കോ​ച്ചു​മാ​യാ​കും സ​ർ​വീ​സ് ന​ട​ത്തു​ക. തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ളൂ​രു മാ​വേ​ലി എ​ക്സ്പ്ര​സി​ൽ(16604) ഒ​ക്ടോ​ബ​ർ ഒ​ന്നാം തീ​യ​തി മു​ത​ലും അ​ധി​ക​മാ​യി ഒ​രു സ്ലീ​പ്പ​ർ കോ​ച്ചു​ണ്ടാ​കും.

ഒ​രു സ്ലീ​പ്പ​ർ കോ​ച്ച് കൂ​ടി അ​നു​വ​ദി​ച്ച​തോ​ടെ ആ​കെ 10 സ്ലീ​പ്പ​ർ കോ​ച്ചു​ക​ളു​മാ​യാ​കും മാ​വേ​ലി എ​ക്സ്പ്ര​സി​ന്‍റെ സ​ർ​വീ​സ്. ഒ​രു എ​സി ഫ​സ്റ്റ് ക്ലാ​സ് കം ​ടൂ ട​യ​ർ, ഒ​രു എ​സി ടൂ ​ട​യ​ർ, അ​ഞ്ച് എ​സി ത്രീ ​ട​യ​ർ, അ​ഞ്ച് ജ​ന​റ​ൽ സെ​ക്ക​ൻ​ഡ് ക്ലാ​സ്, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി ര​ണ്ട് സെ​ക്ക​ൻ​ഡ് ക്ലാ​സ് കോ​ച്ചു​ക​ളും മാ​വേ​ലി എ​ക്സ്പ്ര​സി​ലു​ണ്ട്.

16630 മം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം മ​ല​ബാ​ർ എ​ക്സ്പ്ര​സി​ൽ സെ​പ്റ്റം​ബ​ർ 28 മു​ത​ൽ ഒ​രു സ്ലീ​പ്പ​ർ ക്ലാ​സ് കോ​ച്ച് കൂ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 16629 തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ളൂ​രു എ​ക്സ്പ്ര​സ് സെ​പ്റ്റം​ബ​ർ 29 മു​ത​ലും അ​ധി​ക കോ​ച്ചു​മാ​യി സ​ർ​വീ​സ് ന​ട​ത്തും. ഇ​തോ​ടെ മ​ല​ബാ​ർ എ​ക്സ്പ്ര​സി​ലെ സ്ലീ​പ്പ​ർ കോ​ച്ചു​ക​ളു​ടെ എ​ണ്ണ​വും പ​ത്താ​യി.

ചെ​ന്നൈ സെ​ൻ​ട്ര​ൽ-​തി​രു​വ​ന​ന്ത​പു​രം-​ചെ​ന്നൈ സെ​ൻ​ട്ര​ൽ(22207/22208) ട്രെ​യി​നി​ൽ ര​ണ്ട് എ​സി ത്രീ ​ട​യ​ർ കോ​ച്ചു​ക​ളും അ​ധി​ക​മാ​യി അ​നു​വ​ദി​ച്ചു. ഒ​ക്ടോ​ബ​ർ ര​ണ്ട്, നാ​ല് തീ​യ​തി​ക​ൾ മു​ത​ൽ അ​ധി​ക കോ​ച്ചു​ക​ളു​മാ​യാ​കും ട്രെ​യി​നി​ന്‍റെ സ​ർ​വീ​സ്.

 

Latest News

Corehub Up